728x90 AdSpace

Latest News

Pages

Powered by Blogger.
Wednesday, May 28, 2014

ആറന്മുള വിമാനത്താവളം: പാരിസ്ഥിതിക അനുമതി റദ്ദാക്കി

ചെന്നൈ : ആറന്മുള വിമാനത്താവളത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നല്കിയ പാരിസ്ഥിതിക അനുമതി ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് റദ്ദാക്കി. പദ്ധതി പ്രദേശത്ത് വിമാനത്താവളവുമായി ബന്ധപ്പെട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും ട്രൈബ്യൂണല്‍ കെജിഎസ്ഗ്രൂപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

വിമാനത്താവള പ്രദേശത്ത് പരിസ്ഥിതി ആഘാത പഠനം നടത്തിയ എന്‍വിറോ കെയര്‍ എന്ന ഏജന്‍സിക്ക് ഇതിനാവശ്യമായ യോഗ്യതയോ അംഗീകാരമോ ഇല്ലെന്ന ഹര്‍ജിക്കാരുടെ വാദവും ട്രൈബ്യൂണല്‍ അംഗീകരിച്ചു. 

പദ്ധതി നടപ്പാക്കിയാല്‍ പരിസ്ഥിതി ആഘാതമുണ്ടാകും. നിയമപരമായ ഒരു നടപടിയും കെ.ജി.എസ് ഗ്രൂപ്പ് എടുത്തിട്ടില്ലെന്നും ട്രൈബ്യൂണല്‍ പറഞ്ഞു. കേരള സര്‍ക്കാരിന്റെ വാദങ്ങളും ട്രൈബ്യൂണല്‍ തള്ളിക്കളഞ്ഞു. 

ആറന്മുള പൈതൃക ഗ്രാമ സംരക്ഷണസമിതിയും പരിസ്ഥിതി പ്രവര്‍ത്തകരായ രംഗനാഥന്‍, റോയിസണ്‍ എന്നിവരും സിപിഎം, സിപിഐ പാര്‍ട്ടികളുമായി കോടതിയെ സമീപിച്ചിരുന്നത്. ഒരു വര്‍ഷത്തോളം നീണ്ട വാദത്തിനുശേഷമാണ് ട്രൈബ്യൂണല്‍ ഇന്ന് വിധി പറഞ്ഞത്.
Next
This is the most recent post.
Previous
This is the last post.
  • Blogger Comments
  • Facebook Comments

0 comments:

Post a Comment

Item Reviewed: ആറന്മുള വിമാനത്താവളം: പാരിസ്ഥിതിക അനുമതി റദ്ദാക്കി Rating: 5 Reviewed By: malayalam24news